ഇന്ത്യയിൽ നിന്ന് 1,75,025 പേർക്ക് ഹജ്ജിനവസരം; ഹജ്ജ് കരാർ ഒപ്പിട്ടു
ജിദ്ദ: 2026-ലെ സൗദി-ഇന്ത്യ ഹജ്ജ് ഉഭയകക്ഷികരാറിൽ സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിഅയും ഇന്ത്യൻ പാർലമെൻററികാര്യ-ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റിജിജുവും ഒപ്പു വെച്ചു.
കഴിഞ്ഞ വർഷത്തെ അതെ ക്വോട്ടയായ 1,75,025 തീർഥാടകർ തന്നെയാണ് 2026 ഹജ്ജിനും ഇന്ത്യയിൽനിന്ന് ഹജ്ജിനെത്തുക.
ഇന്ത്യൻ തീർഥാടകർക്കുള്ള സൗകര്യങ്ങൾ, ഗതാഗതം, താമസം, ആരോഗ്യ സേവനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും തീർഥാടനം സുഗമവും സുഖകരവുമാക്കാൻ ആവശ്യമായ ഏകോപനവും ലോജിസ്റ്റിക് പിന്തുണയും ശക്തിപ്പെടുത്തുന്നതും ഇരു മന്ത്രിമാരും ചർച്ച ചെയ്തു. ജിദ്ദയിൽ ആയിരുന്നു കരാർ ഒപ്പിട്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
