തിങ്കളാഴ്‌ച, ജൂൺ 8, 2026
GCC

ഇഖാമയിലെ ചിത്രം കാര്യമായ പൊരുത്തക്കേടുണ്ടെങ്കിൽ മാറ്റണമെന്ന് ജവാസാത്ത്

ജിദ്ദ: ഫോട്ടോയിൽ കാര്യമായ വ്യത്യാസമുണ്ടെങ്കിൽ, ഇഖാമയിലെ ഫോട്ടോ മാറ്റേണ്ടത് അത്യാവശ്യമാണെന്ന് പാസ്‌പോർട്ട് ജനറൽ ഡയറക്ടറേറ്റ്(ജവാസാത്ത്) വ്യക്തമാക്കി.

സേവനം ലഭിക്കുന്നതിനായി ഒരു അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുകയും ജവാസാത്ത് വകുപ്പ് സന്ദർശിക്കുകയും ചെയ്യണമെന്നും, ഇതിന് പാസ്‌പോർട്ട് സാധുതയുള്ളതായിരിക്കണമെന്നും ജവാസാത്ത് കൂട്ടിച്ചേർത്തു.

അതേ സമയം, അബ്ഷിർ പ്ലാറ്റ്‌ഫോം വഴി ഗുണഭോക്താവിന്റെ വിവർത്തനം ചെയ്ത പേര് ഒരു തവണ മാത്രമേ പരിഷ്കരിക്കാൻ കഴിയൂ എന്ന് ജവാസാത്ത് ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്