സൗദിയിൽ മലയാളി യുവാവിനെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി
സൗദിയിൽ കൊല്ലം സ്വദേശിയായ മലയാളി യുവാവിനെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ നീലാംബരി വീട്ടിൽ പ്രശാന്ത് ബാബു (42) ആണ് മരിച്ചത്. കഴിഞ്ഞ നാല് വർഷമായി ഇദ്ദേഹം നാട്ടിൽ പോയിട്ടുണ്ടായിരുന്നില്ല.
കഴിഞ്ഞ ദിവസം ഉച്ചയോടെ ജുബൈലിൽ താമസിക്കുന്ന ആറുനില കെട്ടിടത്തിൽ നിന്ന് താഴെ വീണ നിലയിലാണ് പ്രശാന്തിനെ കണ്ടെത്തുന്നത്. 15 വർഷമായി ജുബൈൽ റെഡിമിക്സ് കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു.
പരേതനായ ബാബു, രമണി എന്നിവരാണ് പ്രശാന്തിൻ്റെ മാതാപിതാക്കൾ. ബിന്ദുവാണ് ഭാര്യ. വൈഗ, വേദ എന്നിവരാണ് മക്കൾ. സഹോദരൻ നിഷാന്ത് (അൽ-ഹസ) സ്ഥലത്തെത്തിയിട്ടുണ്ട്.
സംഭവത്തെ തുടർന്ന് പോലീസ് എത്തി മേൽനടപടികൾ സ്വീകരിക്കുകയും മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
