മഴ, മൂടൽമഞ്ഞ്, കാറ്റ്; കാലാവസ്ഥാ വ്യതിയാന മുന്നറിയിപ്പിനെ തുടർന്ന് സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് യെല്ലോ അലർട്ട്
സൗദി അറേബ്യയിലെ 6 പ്രധാന മേഖലകളിൽ ഇന്ന് കാലാവസ്ഥാ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ മേഖലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന്, തിങ്കളാഴ്ച, ശക്തമായ കാറ്റ്, നേരിയ മഴ, കാഴ്ചാപരിധി കുറയ്ക്കുന്ന മൂടൽമഞ്ഞ് തുടങ്ങിയ വ്യത്യസ്തമായ പ്രതികൂല സാഹചര്യങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
മക്ക മേഖലയിൽ ഇന്ന് പുലർച്ചെ ആരംഭിച്ച് രാത്രി 10 മണി വരെ കാലാവസ്ഥാ മാറ്റങ്ങൾ തുടരും. മക്ക, ത്വാഇഫ്, ജിദ്ദ, ഖുൻഫുദ, ലൈത്ത്, കാമിൽ, ജമൂം, ബഹ്‌റ, ഖുലൈസ്, ശുഐറ, അൽ-മുവൈഹ് എന്നീ ഗവർണറേറ്റുകളിൽ നേരിയ മഴ, ശക്തമായ കാറ്റ്, ഇടിമിന്നൽ, ഉയർന്ന തിരമാല എന്നിവയ്ക്ക് സാധ്യതയുണ്ട്.
കിഴക്കൻ പ്രവിശ്യയിലും വടക്കൻ അതിർത്തികളിലും പുലർച്ചെ മുതൽ രാവിലെ വരെ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ദമ്മാം, ഖോബാർ, ദഹ്‌റാൻ, ഖതീഫ്, റാസ് തനൂറ, ജുബൈൽ, അൽ-അഹ്സ, അൽ-അദീദ്, ബുഖൈഖ് എന്നിവിടങ്ങളിൽ പുലർച്ചെ 1 മണി മുതൽ രാവിലെ 8 മണി വരെ നേരിയ മൂടൽമഞ്ഞിന് സാധ്യതയുണ്ട്. കാഴ്ചാപരിധി 3 മുതൽ 5 കിലോമീറ്റർ വരെയായി കുറയും.
അൽ-ജൗഫ് മേഖലയിലെ അൽ-ഖുറയ്യാത്ത്, തബര്ജൽ എന്നിവിടങ്ങളിൽ ഇതേ സമയത്ത് നേരിയ മൂടൽമഞ്ഞിന് സാധ്യതയുണ്ട്. വടക്കൻ അതിർത്തികളിലെ തറീഫ് ഗവർണറേറ്റിൽ പുലർച്ചെ 3 മണി മുതൽ രാവിലെ 8 മണി വരെ നേരിയ മൂടൽമഞ്ഞ് പ്രതീക്ഷിക്കാം.
തബൂക്കിലെ അൽ-വജ്ഹ്, അംലജ്, അൽ-ബിദ്അ, ഹഖൽ, ദുബാ, തൈമാ എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് കാഴ്ചാപരിധി കുറയ്ക്കാനും തിരമാലകൾ ഉയർത്താനും ഇടയാക്കും.
അസീർ മേഖലയിൽ അബഹ, ഖമീസ് മുശൈത്ത് എന്നിവിടങ്ങളിൽ ഇന്നലെ രാത്രി ഇന്ന് രാവിലെ 8 മണി വരെ നേരിയ മൂടൽമഞ്ഞിന് സാധ്യതയുണ്ട്. കാഴ്ചാപരിധി 3 മുതൽ 5 കിലോമീറ്റർ വരെയായി കുറയാം.
അപ്രതീക്ഷിത കാലാവസ്ഥാ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
