തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി ബജറ്റ് 2026 പ്രഖ്യാപിച്ചു

ദമ്മാം: സൗദിഅറേബ്യ 2026 സാമ്പത്തിക വർഷത്തേക്കുള്ള രാജ്യത്തിന്റെ പൊതു ബജറ്റ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

ആകെ വരുമാനം 1.147 ട്രില്യൺ റിയാലും ചെലവ് 1.312 ട്രില്യൺ റിയാലും വരുന്ന 165.4 ബില്യൺ റിയാലിന്റെ കമ്മി ബജറ്റ് ആണ് പ്രഖ്യാപിച്ചത്.

ദമ്മാമിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ നടന്ന മന്ത്രിമാരുടെ പ്രത്യേക യോഗത്തിൽ ബജറ്റ് അംഗീകരിക്കപ്പെട്ടു.

രാജ്യത്തിന്റെ വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന നൽകുന്ന ബജറ്റിന്റെ വികസനവും സാമൂഹിക പരിപാടികളും പദ്ധതികളും നടപ്പിലാക്കുന്നതിൽ സജീവമായി പ്രതിജ്ഞാബദ്ധരാകാൻ കിരീടാവകാശി മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും,നിർദ്ദേശിക്കുകയും  പൗരന്മാരെയും അവരുടെ ക്ഷേമത്തെയും  മുൻഗണനകളിൽ നിർത്താൻ അദ്ദേഹം അവരോട് ആവശ്യപ്പെടുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്