Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിൽ വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങൾ പകർത്താനെത്തിയവരുടെ കാറുകൾ ഒലിച്ചു പോയി; കണ്ടെത്തിയത് മണ്ണിൽ മൂടപ്പെട്ട നിലയിൽ, വീഡിയോ

സൗദി അറേബ്യയിലെ ഹായിലിൽ കനത്ത മലവെള്ളപ്പാച്ചിലിൽ നാല് കാറുകൾ ഒലിച്ചു പോയി. കാറുകൾ പൂർണ്ണമായും തകരുകയും ചെളിയിലും മണ്ണിലുമായി പൂണ്ടുപോവുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു.

വെള്ളപ്പൊക്കത്തിന്റെ കാഴ്ചകൾ കാണുന്നതിനും ദൃശ്യങ്ങൾ പകർത്തുന്നതിനുമായി എത്തിയവരുടെ വാഹനങ്ങളാണ് ഒലിച്ചുപോയതെന്ന് പ്രദേശവാസി പറയുന്നു.

ഈ പ്രദേശം ആദ്യമായാണ് ഇത്രയും ശക്തമായ മലവെള്ളപ്പാച്ചിലിന് സാക്ഷ്യം വഹിക്കുന്നതെന്നും ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഇവരുടെ കാറുകൾ ശക്തമായ ഒഴുക്കിൽ പെട്ട് ഒലിച്ചു പോകുകയുമായിരുന്നു.

മലവെള്ളപ്പാച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും, ചില പൗരന്മാർ അത് അവഗണിച്ചതാണ് അപകടത്തിന് കാരണം. അപകടത്തിൽപ്പെട്ട ആർക്കും പരിക്കേറ്റിട്ടില്ല.

താഴ്‌വരകളിൽ നിന്നും മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്ന് സിവിൽ ഡിഫൻസ് തുടർച്ചയായി മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത്തരം അപകടകരമായ സാഹചര്യങ്ങളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും വീണ്ടും ഓർമ്മിപ്പിക്കുകയാണ് ഈ സംഭവം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa