മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചു
റിയാദ്: മലപ്പുറം താനൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്
റിയാദിൽ മരിച്ചു. താനൂർ പുൽപ്പറമ്പ് സ്വദേശി ചോലക്കം തടത്തിൽ മുഹമ്മദ് അലി (50)യാണ് മരിച്ചത്. ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. മാതാപിതാക്കൾ: മൂസ-ആയിശുമ്മു . ഭാര്യമാർ: ഹാജറ, റംല. മക്കൾ: ശിബിൽ റഹ്‌മാൻ, സഹീറ, നസീറ, ജസീറ. മയ്യിത്ത് റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടികൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
