സൗദിയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യം; നാല് സ്ത്രീകളടക്കം അഞ്ച് വിദേശികൾ അറസ്റ്റിൽ
സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട അഞ്ച് വിദേശികളെ അസീർ മേഖലാ പോലീസ് പിടികൂടി.
അസീർ പ്രവിശ്യയിലെ ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിവന്ന സംഘത്തെയാണ് പിടികൂടിയത്. പിടിയിലായവരിൽ നാല് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് കമ്മ്യൂണിറ്റി സെക്യൂരിറ്റിയും ഹ്യൂമൻ ട്രാഫിക്കിംഗ് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് അസീർ പോലീസ് നടത്തിയ കൃത്യമായ നീക്കത്തിലൂടെയാണ് പ്രതികളെ വലയിലാക്കിയത്.
പിടിയിലായ പ്രതികളെ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിച്ചതിന് ശേഷം തുടർ അന്വേഷണങ്ങൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു.
രാജ്യത്തെ നിയമങ്ങൾക്കും മൂല്യങ്ങൾക്കും നിരക്കാത്ത പ്രവർത്തനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സൗദി സുരക്ഷാ സേന സ്വീകരിച്ചു വരുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
