തിരക്കേറിയ റോഡുകളിൽ ഈ 4 ശീലങ്ങൾ വേണ്ട; ഡ്രൈവർമാർക്ക് സൗദി ട്രാഫിക് വിഭാഗത്തിന്റെ മുന്നറിയിപ്പ്
ഗതാഗത തിരക്കുള്ള സമയങ്ങളിൽ ഡ്രൈവർമാർ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി.
തിരക്കുള്ളപ്പോൾ നിയമങ്ങൾ ലംഘിക്കുന്നത് ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കാനും അപകടങ്ങൾക്കും കാരണമാകുമെന്നതിനാൽ ഈ 4 പ്രധാന ശീലങ്ങൾ ഒഴിവാക്കണമെന്ന് മുറൂർ നിർദ്ദേശം നൽകി.
അനാവശ്യമായി ഹോൺ മുഴക്കുക: യാതൊരു കാരണവുമില്ലാതെയും അനാവശ്യമായും വാഹനത്തിന്റെ ഹോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
അശാസ്ത്രീയമായ ലെയിൻ മാറ്റം: ട്രാഫിക് ബ്ലോക്കിൽ നിൽക്കുമ്പോൾ ഒരു ലെയിനിൽ നിന്നും മറ്റൊരു ലെയിനിലേക്ക് ലക്ഷ്യമില്ലാതെ മാറി മാറി പോകുന്നത് ഒഴിവാക്കണം.
റോഡ് ഷോൾഡറിലൂടെയുള്ള ഓവർടേക്കിംഗ്: റോഡിന്റെ അരികുകളിലൂടെ വാഹനങ്ങൾ മറികടന്ന് പോകുന്നത് ഗുരുതരമായ നിയമലംഘനമാണ്.
സുരക്ഷിതമായ അകലം പാലിക്കാതിരിക്കുക: മുൻപിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കാതെ വാഹനം ഓടിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
തിരക്കുള്ള സമയങ്ങളിൽ കൃത്യമായ ട്രാഫിക് നിയമങ്ങൾ പാലിക്കാനും സംയമനം പാലിക്കാനും ഡ്രൈവർമാരോട് അധികൃതർ ആവശ്യപ്പെട്ടു.
റോഡ് സുരക്ഷ എന്നത് ഒരു പങ്കാളിത്ത ഉത്തരവാദിത്തമാണെന്നും നിയമങ്ങൾ പാലിക്കുന്നത് ഡ്രൈവർമാരുടെ ട്രാഫിക് ബോധത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും മുറൂർ ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
