സൗദിയിൽ മണ്ണാർക്കാട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു
സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. മണ്ണാർക്കാട് അലനല്ലൂർ പഞ്ചായത്തിലെ കാഞ്ഞിരംപാറ സ്വദേശി ചേർക്കയിൽ മുഹമ്മദ് ഫൈസൽ (49) ആണ് ജിദ്ദയിൽ വെച്ച് അന്തരിച്ചത്.
ജിദ്ദയിലെ ശാറ ഹിറയിലെ മൊബൈൽ സൂഖിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം പെട്ടെന്നുണ്ടായ നെഞ്ചുവേദനയെത്തുടർന്ന് അദ്ദേഹത്തെ സൗദി ജർമ്മൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദഗ്ധ ചികിത്സ നൽകി വരുന്നതിനിടെ വെള്ളിയാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. സുനീറയാണ് പരേതനായ മുഹമ്മദ് ഫൈസലിന് ഭാര്യ, നാല് മക്കളുമുണ്ട്.
മരണാന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹായവുമായി കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
