സൗദിയിൽ ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ളത് ഇനി ഈ മേഖലകളിൽ; പുതുതായി ജോലിക്ക് വരുന്നവരും, ജോലി മാറാൻ ആഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കേണ്ടത്
വരും വർഷങ്ങളിൽ സൗദി തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമെന്ന് എച്ച്ആർ വിദഗ്ധൻ ഡോ. ഖലീൽ അൽ ദിയാബി വ്യക്തമാക്കുന്നു.
വെറും ജോലി എന്നതിലുപരി, പ്രത്യേക കഴിവുകൾ ആവശ്യമുള്ള മേഖലകളിലാണ് ഇനി അവസരങ്ങൾ കൂടുക. മുൻനിരയിലുള്ള പ്രധാന തൊഴിൽ മേഖലകൾ ഇവയാണ്👇
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) & ഡാറ്റാ അനലിറ്റിക്സ്: ഭാവിയിലെ തൊഴിൽ വിപണിയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള മേഖലയാണിത്.
സ്മാർട്ട് സിസ്റ്റങ്ങൾ നിർമ്മിക്കാനും വലിയ ഡാറ്റകൾ വിശകലനം ചെയ്ത് തീരുമാനങ്ങൾ എടുക്കാനും കഴിവുള്ള വിദഗ്ധരെയാണ് സർക്കാർ-സ്വകാര്യ മേഖലകൾക്ക് ആവശ്യം. മെഷീൻ ലേണിംഗ്, ഇന്റലിജന്റ് മോഡലിംഗ് എന്നിവയിൽ വൈദഗ്ധ്യമുള്ളവർക്ക് മുൻഗണന ലഭിക്കും.
ആരോഗ്യ മേഖല: ജനസംഖ്യാ വർദ്ധനവും അത്യാധുനിക ചികിത്സാ സൗകര്യങ്ങളുടെ വ്യാപനവും കാരണം മെഡിക്കൽ, ഹെൽത്ത് കെയർ തസ്തികകളിൽ സ്ഥിരമായ ആവശ്യകത നിലനിൽക്കും.
നിക്ഷേപം, ഇൻവെസ്റ്റ്‌മെന്റ് & പ്രോജക്ട് മാനേജ്‌മെന്റ്: വലിയ പദ്ധതികൾ നടപ്പിലാക്കുന്നതിനായി സാമ്പത്തിക വിശകലന വിദഗ്ധർക്കും റിസ്ക് അനലിസ്റ്റുകൾക്കും ആവശ്യക്കാർ ഏറും.
പ്രൊജക്റ്റ് മാനേജ്‌മെന്റ് എന്നത് സാങ്കേതിക വിദ്യയെയും സാമ്പത്തിക ലാഭത്തെയും ഒരുപോലെ കോർത്തിണക്കുന്ന ഒരു പ്രധാന തസ്തികയായി മാറിയിരിക്കുന്നു.
ക്ലൗഡ് കമ്പ്യൂട്ടിംഗ് & സൈബർ സുരക്ഷ: രാജ്യം ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറുമ്പോൾ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും വലിയ സെർവറുകൾ നിയന്ത്രിക്കുന്നതിനും വിദഗ്ധർ ആവശ്യമാണ്.
ഡാറ്റാ സെന്ററുകളുടെ മാനേജ്‌മെന്റ്, സിസ്റ്റം സെക്യൂരിറ്റി എന്നിവ ഈ കാലഘട്ടത്തിലെ അനിവാര്യമായ തസ്തികകളാണ്.
ഊർജ്ജവും ഖനനവും: സൗദിയുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ഊർജ്ജ മേഖലയിൽ മാറ്റങ്ങൾ സംഭവിക്കുന്നു. പരമ്പരാഗത ഊർജ്ജത്തിന് പുറമെ ഗ്രീൻ ഹൈഡ്രജൻ, പുനരുപയോഗ ഊർജ്ജം എന്നീ മേഖലകളിൽ എഞ്ചിനീയറിംഗ്, ഓപ്പറേഷൻ ജോലികൾ വർദ്ധിക്കും.
ഖനന മേഖലയുടെ വികസനം വഴി സപ്ലൈ ചെയിൻ, ഇൻഡസ്ട്രിയൽ അനാലിസിസ് വിദഗ്ധർക്കും കൂടുതൽ അവസരമുണ്ടാകും.
ഡിഫൻസ് & മിലിട്ടറി ടെക്നോളജി: പ്രതിരോധ മേഖലയിലെ തദ്ദേശീയ നിർമ്മാണവും സാങ്കേതിക വിദ്യയും അതിവേഗം വളരുകയാണ്.
തന്ത്രപ്രധാനമായ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് ധാരണയുള്ള എഞ്ചിനീയർമാർക്കും സാങ്കേതിക വിദഗ്ധർക്കും ഈ മേഖലയിൽ വലിയ സാധ്യതയുണ്ട്.
സൗദിയിൽ തൊഴിൽ അന്വേഷിക്കുന്നവർ തങ്ങളെ അവതരിപ്പിക്കുന്ന രീതിയിൽ മാറ്റം വരുത്തണമെന്ന് ഡോ. ദിയാബി ഉപദേശിക്കുന്നു.
എനിക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുണ്ട് എന്ന് തെളിയിക്കുന്നവരെയാണ് കമ്പനികൾക്ക് ആവശ്യം. സവിശേഷമായ നേട്ടങ്ങളും മുൻകാല അനുഭവങ്ങളിൽ നൽകിയ പരിഹാരങ്ങളും സിവിയിൽ (CV) വ്യക്തമാക്കണം.
സാങ്കേതിക അറിവിനൊപ്പം തന്നെ ചിന്താശേഷി, വിശകലന പാടവം, പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ് എന്നിവയും തൊഴിൽ ലഭിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
സൗദിയിലെ മാറുന്ന തൊഴിൽ സാഹചര്യം മുൻകൂട്ടി കണ്ട് ഉദ്യോഗാർത്ഥികൾ തങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നത് ഭാവി സുരക്ഷിതമാക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
