അറബിക്കടലിൽ യുഎസ് യുദ്ധക്കപ്പലിന് നേരെ ഇറാന്റെ ആക്രമണ ശ്രമം; ഷാഹിദ്-139 ഡ്രോൺ അമേരിക്കൻ പോർവിമാനം വെടിവെച്ചിട്ടു
മേഖലയിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർധിക്കുന്നതിനിടെ, അറബിക്കടലിൽ ഇറാനിയൻ ഡ്രോൺ അമേരിക്കൻ യുദ്ധവിമാനം വെടിവെച്ചിട്ടു.
യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലിന് നേരെ ആക്രമണ ലക്ഷ്യത്തോടെ വന്ന ഇറാനിയൻ ഷാഹിദ്-139 ഡ്രോണാണ് തകർത്തത്.
അമേരിക്കയുടെ അത്യാധുനിക എഫ്-35സി ഫൈറ്റർ ജെറ്റാണ് ഡ്രോൺ വെടിവെച്ചിട്ടതെന്ന് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് സ്ഥിരീകരിച്ചു.
ഇറാൻ തീരത്തുനിന്ന് 500 മൈൽ അകലെ അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ കപ്പൽ നങ്കൂരമിട്ടിരിക്കെയാണ് സംഭവം നടന്നത്. സംഘർഷം ഒഴിവാക്കാൻ അമേരിക്കൻ സേന പലതവണ ശ്രമിച്ചെങ്കിലും ഡ്രോൺ കപ്പലിന് നേരെ മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് ഡ്രോൺ തകർക്കാൻ ഉത്തരവിട്ടത്. സംഭവത്തിൽ അമേരിക്കൻ സൈനികർക്കോ ഉപകരണങ്ങൾക്കോ യാതൊരുവിധ നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര സമുദ്രത്തിലും വ്യോമാതിർത്തിയിലും ഇറാൻ തുടർച്ചയായി നടത്തുന്ന ശല്യപ്പെടുത്തലുകളും ഭീഷണികളും ഇനി അനുവദിക്കില്ലെന്ന് സെൻട്രൽ കമാൻഡ് കമാൻഡർ ജനറൽ ബ്രാഡ് കൂപ്പർ ശക്തമായ ഭാഷയിൽ മുന്നറിയിപ്പ് നൽകി.
മേഖലയിലെ വ്യോമ ഭീഷണികളെ നേരിടാനും ചരക്ക് കപ്പൽ പാതകളുടെ സുരക്ഷ ഉറപ്പാക്കാനും അമേരിക്ക സൈനിക വിന്യാസം വർധിപ്പിച്ചിരിക്കുകയാണ്. വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള ബന്ധം പുതിയൊരു സംഘർഷാവസ്ഥയിലേക്ക് നീങ്ങുന്നതിന്റെ സൂചനയായാണ് ഈ സൈനിക ഏറ്റുമുട്ടൽ വിലയിരുത്തപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
