Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിലെ ഈ തെരുവ് അത്ഭുതപ്പെടുത്തും; അപരിചിതരായ ആളുകൾക്ക് വേണ്ടി 24 മണിക്കൂറും തുറന്നിട്ടിരിക്കുകയാണ് ഈ വാതിലുകൾ (വീഡിയോ)

ആധുനിക ലോകത്ത് അപരിചിതരെ കാണുമ്പോൾ വാതിലുകൾ അടയ്ക്കുന്ന ശീലത്തിന് വിപരീതമായി, 24 മണിക്കൂറും അതിഥികൾക്കായി തുറന്നിട്ടിരിക്കുന്ന ചില വീടുകൾ സൗദി അറേബ്യയിൽ ഇന്നും അത്ഭുതമായി മാറുന്നു.

ഹായിൽ നഗരത്തിനടുത്തുള്ള ജുബ്ബയിലെ ‘അൽ-ഷബാത്ത്’ തെരുവിലാണ് അതിഥികളെ സ്വീകരിക്കാനായി മാത്രം പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ഈ മജ്‌ലിസുകൾ (അതിഥി മന്ദിരങ്ങൾ) സ്ഥിതി ചെയ്യുന്നത്.

ഒരു നിമിഷം പോലും അടയാത്ത വാതിലുകൾ, ഒരു സ്വദേശി പൗരൻ പകർത്തിയ വീഡിയോയിലൂടെ ഈ തെരുവിന്റെയും അവിടുത്തെ അതിഥി സൽക്കാരത്തിന്റെയും വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു.

പ്രധാന റോഡിനോട് ചേർന്നുള്ള ഈ മജ്‌ലിസുകൾ ഒരു കാലത്തും അടയ്ക്കാറില്ല. ആർക്കും ഏത് സമയത്തും ഇവിടേക്ക് കടന്നുവരാം. വിശ്രമിക്കാനും കാപ്പി കുടിക്കാനും ഭക്ഷണം കഴിക്കാനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്.

പൗരാണികത തുടിക്കുന്ന ഉൾക്കാഴ്ചകൾ മനോഹരമായ പരമ്പരാഗത പരവതാനികളും തലയിണകളും കൊണ്ട് അലങ്കരിച്ചതാണ് ഓരോ മജ്‌ലിസും. മുൻവശത്ത് അറബിക് കോഫി (ഖഹ്‌വ) തയ്യാറാക്കാനുള്ള പാത്രങ്ങളും ഈന്തപ്പഴവും അതിഥികൾക്കായി എപ്പോഴും കരുതിയിട്ടുണ്ടാകും.

വിവിധ നിറങ്ങളിലുള്ള പരമ്പരാഗത കപ്പുകളും ഭരണികളും അലമാരകളിൽ അടുക്കിവെച്ചിരിക്കുന്നത് മനോഹരമായ ഒരു കാഴ്ചയാണ്.

മരുഭൂമിയിലെ ജീവിതകാലം മുതൽ സൗദി ജനത കാത്തുസൂക്ഷിക്കുന്ന ആതിഥ്യമര്യാദയുടെ ജീവിക്കുന്ന ഉദാഹരണമാണ് ഈ തെരുവ്.

അപരിചിതരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ സ്വീകരിക്കുന്ന അറേബ്യൻ ആതിഥ്യമര്യാദയുടെ നേർക്കാഴ്ചയാണ് ഇത്. വീഡിയോ കാണാം👇

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa