Friday, March 6, 2026
Saudi ArabiaTop Stories

ജോലി കഴിഞ്ഞ് മടങ്ങവെ ലിഫ്റ്റിൽ വെച്ച് ഹൃദയാഘാതം; മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ നിര്യാതനായി

ജോലി കഴിഞ്ഞ് മടങ്ങവെ ലിഫ്റ്റിൽ വച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് മലപ്പുറം പെരിന്തൽമണ്ണ കരിങ്കല്ലത്താണി സ്വദേശിയായ യുവാവ് ജിദ്ദയിൽ അന്തരിച്ചു.

കരിങ്കലത്താണി പൂവത്താണി വട്ടപ്പറമ്പ് പക്കത്ത് മുഹമ്മദ് (കുഞ്ഞാണി) – മൈമൂന ദമ്പതികളുടെ മകൻ മുഹമ്മദ് അഫ്‌സൽ (36) ആണ് മരിച്ചത്.

10 വർഷത്തോളമായി ദുബായിലും സൗദിയിലുമായി പ്രവാസിയായ ഇദ്ദേഹം മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ജിദ്ദയിലെത്തിയത്. ഒരു മാസം മുമ്പാണ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞു തിരിച്ചെത്തിയത്.

ജിദ്ദ ഖാലിദ് ബിൻ വലീദ് റോഡിൽ കമ്പ്യൂട്ടർ വിൽപ്പന സ്ഥാപനത്തിൽ എഞ്ചിനിയർ ആയി ജോലിചെയ്തുവരികയായിരുന്നു.

പിതാവ്: പാക്കത്ത് മുഹമ്മദ് എന്ന കുഞ്ഞാണി, മാതാവ്: അരീക്കാട്ടുപറമ്പിൽ മൈമൂന, ഭാര്യ: കിളിയേങ്ങൽ ഉവൈസ, മക്കൾ: ഫാത്തിമ അജുവ (7), ഫാത്തിമ അസ (2 മാസം), സഹോദരിമാർ: ഹസനത്ത്, മുഹ്സിന, ആമിന.

മൃതദേഹം ബക് ഷ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മരണാന്തര സഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa