സൗദിയിലുടനീളം ഇന്ന് മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന; ആഹ്വാനം ചെയ്ത് സൽമാൻ രാജാവ്
സൗദി അറേബ്യയിൽ ഇന്ന് രാജ്യവ്യാപകമായി മഴയ്ക്കായുള്ള പ്രത്യേക പ്രാർത്ഥന (ഇസ്തിസ്ഖാ) നടക്കും. സൽമാൻ രാജാവിന്റെ ആഹ്വാനപ്രകാരം എല്ലാ പ്രവിശ്യകളിലും പ്രാർത്ഥന നടത്തുമെന്ന് സൗദി റോയൽ കോർട്ട് പ്രസ്താവനയിലൂടെ അറിയിച്ചു.
വിശ്വാസികൾ പശ്ചാത്തപിക്കുകയും പാപമോചനം തേടുകയും വേണമെന്ന് റോയൽ കോർട്ട് അഭ്യർത്ഥിച്ചു. നന്മകൾ പ്രവർത്തിച്ചും ദാനധർമ്മങ്ങൾ നൽകിയും സർവ്വശക്തനോട് മഴയ്ക്കായി പ്രാർത്ഥിക്കാൻ വിശ്വാസികളോട് അധികൃതർ ആഹ്വാനം ചെയ്തു.
പതിവായി മഴ ലഭിക്കാതെ വരൾച്ചാ സാഹചര്യം നേരിടുമ്പോഴാണ് പ്രവാചകചര്യ പിൻപറ്റി ഇസ്തിസ്ഖാ പ്രാർത്ഥന സംഘടിപ്പിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
