നിലവിൽ ഉംറ വിസയിൽ സൗദിയിൽ പോകാൻ ഒരാൾക്ക് എത്ര ചെലവ് വരും? വിശദമായി അറിയാം
നിലവിൽ ഒരാൾക്ക് ഉംറ വിസയിൽ സ്വന്തം നിലയിൽ സൗദിയിലേക്ക് പോകാൻ എത്ര ചെലവ് വരും എന്ന സംശയം പല പ്രവാസികളും ഉന്നയിക്കുന്നുണ്ട്.
ഏതാനും ദിവസങ്ങൾക്കു മുമ്പ് ഉംറ വിസ സ്റ്റാമ്പിങ്ങിന് വലിയ ചെലവ് വന്നിരുന്നെങ്കിലും ഇപ്പോൾ ചെലവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട് എന്നാണ് ട്രാവൽ ഏജൻസികൾ അറിയിക്കുന്നത്.
ഇപ്പോൾ ഏകദേശം 16,500 രൂപ മുതൽ ഉംറ വിസ സ്റ്റാമ്പിംഗ് ചെയ്യാൻ സാധിക്കുന്നുണ്ട് എന്നാണ് എ ആർ നഗർ സ്കൈവഡ് ട്രാവൽ ഏജൻസി എം ഡി സാലിം പി എം അറിയിക്കുന്നത്.
അതേസമയം ചില ദിവസങ്ങളിൽ ഉംറ വിസ സ്റ്റാമ്പിങ് നിരക്കുകളിൽ ഏറ്റക്കുറച്ചിലുകൾ വരുന്നുണ്ട് എന്നും സാലിം പി എം അറിയിക്കുന്നു. ഉംറ വിസ സ്റ്റാമ്പിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് തന്റെ വാട്സ്ആപ്പ് നമ്പറിൽ ( https://wa.me/+919562755431)ബന്ധപ്പെടാമെന്ന് അദ്ദേഹം അറിയിച്ചു.
അതോടൊപ്പം സൗദിയിലെ വിവിധ സെക്ടറുകൾക്കനുസരിച്ച് ടിക്കറ്റ് നിരക്കുകളിലും വലിയ മാറ്റം തന്നെ വരുന്നുണ്ട് എന്നതിനാൽ അനുയോജ്യമായ നിരക്കിൽ ടിക്കറ്റ് സെലക്ട് ചെയ്യാമെന്നും സാലിം വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
