Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിലെ ഈ പത്ത് മേഖലകളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത; തെക്ക്, വടക്ക് ഭാഗങ്ങളിൽ മഴയും മൂടൽമഞ്ഞും

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തെ പ്രമുഖ നഗരങ്ങളുൾപ്പെടെയുള്ള ഇടങ്ങളിൽ കാലാവസ്ഥാ വ്യതിയാനം പ്രകടമാകുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

തബൂക്ക്, മദീന, മക്ക എന്നീ പ്രവിശ്യകളിൽ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മക്കയുടെ തീരപ്രദേശങ്ങളിൽ കാറ്റിന്റെ സ്വാധീനം കൂടുതലായിരിക്കും.

ഇതിനുപുറമെ വടക്കൻ അതിർത്തി മേഖലകൾ, അൽ-ജൗഫ്, ഹാഇൽ, ഖസീം, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലും പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ട്. രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ട്.

അബഹ, അൽ-ബാഹ, ജിസാൻ എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തായിഫ്, ഖുറയാത്ത്, തുറൈഫ് തുടങ്ങിയ ഇടങ്ങളിൽ മൂടൽമഞ്ഞും തണുപ്പും അനുഭവപ്പെടുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

പ്രമുഖ നഗരങ്ങളിൽ താപനിലയിലും അന്തരീക്ഷത്തിലും പ്രകടമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. മക്കയിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും പരമാവധി 29 ഡിഗ്രി സെൽഷ്യസ് താപനിലയുമായിരിക്കും.

റിയാദിലും ദമ്മാമിലും 31 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാൻ സാധ്യതയുണ്ട്, ഒപ്പം ശക്തമായ കാറ്റും പൊടിക്കാറ്റും അനുഭവപ്പെടും. ജിദ്ദയിൽ ഉയർന്ന ഈർപ്പവും (80%) കാറ്റും പ്രതീക്ഷിക്കുന്നു.

പൊടിക്കാറ്റ് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാരും ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa