ഹറമിലെ മറ്റുപള്ളികളിൽ പ്രാർത്ഥിച്ചാൽ മസ്ജിദുൽ ഹറാമിൽ പ്രാർത്ഥിക്കുന്നതിന്റെ സമാന പ്രതിഫലം ലഭിക്കുമെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയം
മക്ക: ഹറമിലെ പള്ളികളിൽ പ്രാർത്ഥിക്കുന്നത് മസ്ജിദുൽ ഹറാമിൽ പ്രാർത്ഥിക്കുന്നതിന്റെ പ്രതിഫലത്തിന് തുല്യമാണെന്നും ഇത് മസ്ജിദുൽ ഹറാം മുറ്റങ്ങളിലെ തിരക്ക് കുറയ്ക്കുമെന്നും മക്ക മേഖല ഇസ് ലാമിക കാര്യ മന്ത്രലയം ഡയറക്ടർ ഡോ. സാലിം അൽ ഖാമ്രി സ്ഥിരീകരിച്ചു.
ഹറമിനുള്ളിൽ 1,650-ലധികം പള്ളികളും പ്രാർത്ഥനാ ഹാളുകളും വിശ്വാസികൾക്ക് സേവനം നൽകുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്നും, സീസണുകളിൽ വലിയ ജനബാഹുല്യം ഉൾക്കൊള്ളാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മസ്ജിദുൽ ഹറാമിലെ തിരയ്ക്ക് കുറയ്ക്കുന്നതിനും എല്ലാവർക്കും ആശ്വാസവും സുരക്ഷയും ഉറപ്പാക്കുന്ന രീതിയിൽ ആരാധകരുടെ ചലനം ക്രമീകരിക്കുന്നതിനുമായി, തീർഥാടകരെ അവരുടെ താമസ സ്ഥലങ്ങൾക്ക് സമീപമുള്ള പള്ളികളിൽ പ്രാർത്ഥിക്കാൻ പ്രചോദിപ്പിക്കുന്നതിനായി ഇമാമുമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
