ദുബായിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് പാകിസ്ഥാനി കൊല്ലപ്പെട്ടു; ദുബായ് മറീനയിലെ കെട്ടിടത്തിന് കേടുപാടുകൾ
ദുബായ് മറീനയിൽ ഇറാൻ വിക്ഷേപിച്ച മിസൈൽ പ്രതിരോധിക്കുന്നതിനിടെ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് പാകിസ്ഥാൻ സ്വദേശി കൊല്ലപ്പെട്ടു.
ബർഷ ഏരിയയിൽ വെച്ച് ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളിലേക്ക് അവശിഷ്ടങ്ങൾ വീണാണ് അപകടമുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ദുബായ് മീഡിയ ഓഫീസിന്റെ അറിയിപ്പ് പ്രകാരം, ദുബായ് മറീനയിലെ ഒരു ടവറിന് നേരെയും സമാനമായ രീതിയിൽ അവശിഷ്ടങ്ങൾ വീണിട്ടുണ്ട്.
ആകാശത്തു വെച്ച് മിസൈൽ തകർത്തതിനെ തുടർന്നുണ്ടായ അവശിഷ്ടങ്ങളാണ് കെട്ടിടത്തിന്റെ മുൻഭാഗത്ത് പതിച്ചത്. എന്നാൽ മറീനയിലുണ്ടായ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ദുബായ് മറീനയിലെ യുഎസ് സൈനിക താവളം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു.
ആക്രമണങ്ങളെ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞെങ്കിലും, തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ വീണാണ് അപകടമുണ്ടാകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
