തിങ്കളാഴ്‌ച, ജൂൺ 8, 2026
Middle EastTop StoriesWorld

തന്നെ പരമോന്നത നേതാവാക്കാമെന്ന് ഇറാൻ അറിയിച്ചു; വിചിത്ര വാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ഇറാനുമായുള്ള നയതന്ത്ര ചർച്ചകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾക്കിടെ അപ്രതീക്ഷിതവും കൗതുകകരവുമായ അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്.

ഇറാൻ ഭരണകൂടം തന്നെ അവരുടെ പരമോന്നത നേതാവ് ആയി സ്വീകരിക്കാൻ പോലും സന്നദ്ധത പ്രകടിപ്പിച്ചുവെന്നാണ് ട്രംപിന്റെ പുതിയ വാദം. വാഷിംഗ്ടണിൽ നടന്ന നാഷണൽ റിപ്പബ്ലിക്കൻ കോൺഗ്രഷണൽ കമ്മിറ്റി വിരുന്നിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധസാഹചര്യങ്ങൾ അവസാനിപ്പിക്കുന്നതിനായി നടക്കുന്ന രഹസ്യ ചർച്ചകളെ കുറിച്ച് പരാമർശിക്കവെയാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്.

ചർച്ചകൾക്കിടെ ഇറാന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നിർദ്ദേശം തമാശരൂപേണ വന്നതാണെന്നും, എന്നാൽ താൻ അത് ഉടനടി നിരസിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാൻ ഒരു കരാറിനായി അത്രമേൽ ആഗ്രഹിക്കുന്നുണ്ട്, അവർക്ക് എന്നെ സുപ്രീം ലീഡറായി വരെ വേണം. പക്ഷേ ഞാൻ പറഞ്ഞു, നന്ദി, എനിക്ക് താല്പര്യമില്ല,” എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.

ഇറാൻ നിലവിൽ സാമ്പത്തികമായും സൈനികമായും തകർന്നിരിക്കുകയാണെന്നും അവർ ഒരു സമാധാന കരാറിനായി കഠിനമായി പരിശ്രമിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.

എന്നാൽ ട്രംപിന്റെ എല്ലാ അവകാശവാദങ്ങളെയും തള്ളിയ ഇറാൻ സൈന്യം, വിജയം വരെ തങ്ങൾ പോരാടുമെന്ന് ഇസ്രയേലനും അമേരിക്കക്കും മറുപടി നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group