തിങ്കളാഴ്‌ച, ജൂൺ 8, 2026
Middle EastTop Stories

ഇറാനിലെ പ്രതിഷേധക്കാർക്ക് അമേരിക്ക നിരവധി തോക്കുകൾ അയച്ചു; വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

ഈ വർഷം ആദ്യം ഇറാനിൽ നടന്ന വൻതോതിലുള്ള സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ സഹായിക്കാൻ തന്റെ ഭരണകൂടം ആയുധങ്ങൾ അയച്ചിരുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു.

ഇറാൻ സർക്കാരിന്റെ അടിച്ചമർത്തലുകൾക്കെതിരെ പോരാടാൻ പ്രതിഷേധക്കാരെ സഹായിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

സർക്കാരിന്റെ നടപടികൾക്കെതിരെ തിരിച്ചടിക്കാൻ ജനങ്ങൾക്ക് വേണ്ടിയാണ് ഞങ്ങൾ ആയുധങ്ങൾ അയച്ചത്, ട്രംപ് പറഞ്ഞു. എന്നാൽ ഈ ആയുധങ്ങൾ പ്രതിഷേധക്കാരുടെ കൈകളിൽ എത്തിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

അയച്ച ആയുധങ്ങൾ ഒരു പ്രത്യേക സംഘം കൈവശപ്പെടുത്തിയതായി ട്രംപ് കൂട്ടിച്ചേർത്തു. എന്നാൽ ഈ സംഘം ആരാണെന്നോ എവിടെയാണെന്നോ ഉള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.

ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളിൽ അമേരിക്ക നേരിട്ട് ഇടപെടുന്നുവെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് ട്രംപിന്റെ പ്രസ്താവന.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group