മലയാളി യുവഡോക്ടർ അബുദാബിയിൽ മരിച്ചു
അബുദാബി: മലയാളി യുവഡോക്ടർ അബുദാബിയിൽ മരിച്ചു. മലപ്പുറം പെരുമ്പടപ്പ് പുത്തൻ പള്ളി സ്വദേശി ഡോ. മുനാസ് (32)
ആണ് മരിച്ചത്.
ഹൃദയാഘാതമായിരുന്നു മരണ കാരണം. അബുദാബി എൽ എൽ എച്ച് ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
പിതാവ് മുഹമ്മദലി. ജിദ്ദ പ്രവാസിയായ വേങ്ങര സ്വദേശി കെ കെ ലത്തീഫ് ഹാജിയുടെ മകൾ മസ്നയാണ് ഭാര്യ. മക്കൾ ഫാത്തിമ, മഹ്സ മറിയം ,തനൂൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിൽ കൊണ്ടുപോയി കോടത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
