ഞായറാഴ്‌ച, ഏപ്രിൽ 26, 2026
Saudi Arabia

ആരോഗ്യ ബോധവത്കരണ ക്ലാസും പ്രഥമ ശ്രുശ്രൂഷ പരിശീലനവും സംഘടിപ്പിച്ചു

കിഴക്കൻ പ്രവിശ്യയിൽ യൂത്ത് ഇന്ത്യ ഈസ്റ്റൺ പ്രൊവിൻസും യൂത്ത് ക്ലബ്ബും സംയുക്തമായി ദാർ അസ്സിഹ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ആരോഗ്യ ബോധവത്കരണ ക്ലാസും പ്രഥമ ശ്രുശ്രൂഷ പരിശീലനവും സംഘടിപ്പിച്ചു.

ദാർ അസിഹ സെന്ററിൽ വെച്ച് നടന്ന ക്യാമ്പിൽ ആരോഗ്യവിദഗ്ദ്ധൻ ഷിറോജ് അടിയന്തിര ഘട്ടങ്ങളിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിവിധ പരിശീലനങ്ങൾ നൽകി.

ആരോഗ്യ രംഗത്ത് സമൂഹത്തിൽ ഉണ്ടാവേണ്ട അവബോധത്തെ ഉണർത്തിയ അദ്ദേഹം അടിയന്തര സാഹചര്യങ്ങളിൽ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട പ്രാഥമിക ചികിത്സാ വിദ്യകൾ പങ്കുവെക്കുകയും ചെയ്തു. വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തിയ പരിശീലനത്തിൽ കുടുംബങ്ങളുൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

അപകട സാഹചര്യങ്ങളിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ,സി.പി.ആർ , രക്തസ്രാവം നിയന്ത്രിക്കൽ, ഹൃദയാഘാത ലക്ഷണങ്ങൾ എന്നിവ തിരിച്ചറിയൽ തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനവും നൽകി.

യൂത്ത് ഇന്ത്യ ഈസ്റ്റർൺ പ്രൊവിൻസ് പ്രസിഡന്റ്‌ അയ്മൻ സഈദ് ഉപഹാരം സമർപ്പിച്ചു. വൈസ് പ്രസിഡന്റ്‌ ത്വയ്യിബ് പരിപാടിയിൽ ആമുഖ ഭാഷണം നടത്തി. ജനസേവന കൺവീനർ ശാക്കിർ ഇല്ല്യാസ് സ്വാഗതവും ബിനാൻ ബഷീർ നന്ദിയും പറഞ്ഞു.

ജംഷീർ, ഗഫൂർ താണിക്കൽ, നസീഫ്,നാജിഹ്, അബ്ദുള്ള, സൈഫുദ്ധീൻ, ഫാഹിം,അനസ്, നുഅമാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa