മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീംകോടതിയുടെ ആഹ്വാനം
റിയാദ്: മെയ് 17 ഞായറാഴ്ച(ദുൽ ഖഅദ് 29) വൈകുന്നേരം ദുൽ ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
നഗ്ന നേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ ഉപയോഗിച്ചോ മാസപ്പിറവി ദർശിച്ചവർ അടുത്തുള്ള കോടതിയെ വിവരം അറിയിക്കണമെന്നും മാസപ്പിറവി കണ്ടത് സാക്ഷ്യപ്പെടുത്തണമെന്നും സുപ്രീംകോടതി ഓർമ്മിപ്പിച്ചു.
രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലുള്ള മാസപ്പിറവി നിരീക്ഷണ സമിതികളുമായി സഹകരിക്കാനും മാസപ്പിറവി നിരീക്ഷണത്തിൽ ഭാഗമായി കൊണ്ട് നന്മയിൽ സഹകരിക്കുന്നതിനുള്ള പ്രതിഫലം കൈവരിക്കണമെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
