ഞായറാഴ്‌ച, ജൂലൈ 19, 2026
Saudi ArabiaTop Stories

‎പുതിയ സീസണിന്റെ തുടക്കത്തിൽ തന്നെ ഉംറ വിസയിൽ എത്തിയവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്‎


‎മക്ക: ഈ വർഷത്തെ ഉംറ സീസണിന്റെ തുടക്കത്തിൽ ഉംറ വിസയിൽ എത്തുന്നവരുടെ എണ്ണത്തിൽ 22.5 ശതമാനം വർധന രേഖപ്പെടുത്തിയതായി ഹജ്ജ്-ഉംറ മന്ത്രാലയവും ‘പിൽഗ്രിം എക്സ്പീരിയൻസ് പ്രോഗ്രാമും’ അറിയിച്ചു.

‎ദുൽഹിജ്ജ 15 മുതൽ മുഹറം മാസം അവസാനിക്കുന്നത് വരെയുള്ള കാലയളവിൽ 9,31,500 തീർത്ഥാടകരാണ് ഉംറ വിസയിൽ സൗദി അറേബ്യയിൽ ഇത് വരെയായി എത്തിയത്.

‎എയർപോർട്ടുകൾ വഴി 75% തീർഥാടകർ എത്തിയപ്പോൾ കര, കടൽ മാർഗം ബാക്കി 25%
‎തീർത്ഥാടകർ സൗദിയിൽ എത്തി.

‎യഥാക്രമം, പാകിസ്ഥാൻ, ഇന്തോനേഷ്യ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകർ ആണ് ഈ സീസണിൽ സൗദിയിൽ ഏറ്റവും കൂടുതൽ എത്തിയിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്