ഞായറാഴ്‌ച, ഓഗസ്റ്റ്‌ 2, 2026
Saudi ArabiaTop Stories

‎സൗദിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ മലയാളി യുവാവ് മരിച്ചു

അബ്‌ഹ: സൗദിയിലെ അബ്​ഹക്കും ജീസാനുമിടയിലെ ദർബിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു.

മൂന്നിയൂർ ചിനക്കൽ സ്വദേശി എരണിക്കൽ അലവി ഹാജിയുടെ മകൻ നൗഫൽ എന്ന ബാവ (44) ആണ് അബു അരീഷ് കിങ് ഫഹദ് ആശുപത്രിയിൽ  മരിച്ചത്.

‎അപകടത്തിൽ പരിക്കേറ്റ തിരുവനന്തപുരം ബാലരാമപുരം സ്വദേശി സവാദ് ഖമീസ് മുശൈത്തിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലാണ്.

‎‎ദർബിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന  ഇവർ രാത്രി ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ റോഡ് മുറിച്ചുകടക്കവേയാണ് അപകടമുണ്ടായത്.

ഈജിപ്ഷ്യൻ പൗരൻ ഓടിച്ച വാഹനം ഇവർക്ക് മേൽ ഇടിച്ചു കയറുകയായിരുന്നു. കൂടെയുണ്ടായിരുന്ന മൂന്നാമത്തെയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

‎മയ്യിത്ത് ഖബറടക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ജിസാൻ കെ.എം.സി.സി വെൽഫെയർ വിങ് നേതൃത്വം നൽകിവരുന്നു. ജിസാൻ കെ.എം.സി.സി ജനറൽ സെക്രട്ടറിയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന് കീഴിലെ വെൽഫെയർ വിങ് അംഗവുമായ ഖാലിദ് പട്‌ല, ശമീർ അമ്പലപ്പാറ, സുൽഫിക്കർ എന്നിവരുടെ നേതൃത്വത്തിലാണ് നിയമനടപടികൾ പുരോഗമിക്കുന്നത്.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്