ഈജിപ്തുകാരെ ഉണർത്തിയ 15 സെക്കൻഡുകൾ; പുലർച്ചെ സംഭവിച്ചത്¿
ഈജിപ്തിൽ തിങ്കളാഴ്ച പുലർച്ചെ ശക്തമായ ഭൂചലനം ആണ് അനുഭവപ്പെട്ടതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റിക്ടർ സ്‌കെയിലിൽ 5.5 മുതൽ 5.6 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഏകദേശം 15 സെക്കൻഡ് നീണ്ടു നിന്നു.
കൈറോ ഉൾപ്പെടെ രാജ്യത്തെ നിരവധി പ്രവിശ്യകളിലെ ജനങ്ങൾ പ്രകമ്പനം അനുഭവിച്ചെങ്കിലും ആളപായമോ വസ്തുനാശമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സൂയസ് ഉൾക്കടൽ മേഖലയെ കേന്ദ്രീകരിച്ചായിരുന്നു ഭൂചലനമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പ്രാദേശിക സമയം പുലർച്ചെ 3.01-നാണ് ഭൂചലനം ഉണ്ടായത്. സൂയസ് നഗരത്തിന് ഏകദേശം 38 കിലോമീറ്റർ വടക്കായും 10 കിലോമീറ്റർ ആഴത്തിലുമായിരുന്നു പ്രഭവകേന്ദ്രമെന്ന് അധികൃതർ വ്യക്തമാക്കി.
ഭൂചലനവുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങളിൽ പിന്നീട് മാറ്റം വരുത്തിയതായും നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്ന് പുതിയ അളവുകൾ ലഭിച്ചതിനെ തുടർന്നാണ് തീവ്രതയുടെയും ആഴത്തിന്റെയും കണക്കുകൾ പുതുക്കിയതെന്നും ഗവേഷണ സ്ഥാപനം അറിയിച്ചു. സമീപകാലത്ത് ഈജിപ്ത് അനുഭവിച്ച ഏറ്റവും ശക്തമായ ഭൂചലനങ്ങളിൽ ഒന്നായി ഇതിനെ വിലയിരുത്തിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
