സൗദിയിൽ ഹൗസ് ഡ്രൈവർ വിസക്കും തൊഴിൽ നൈപുണ്യ പരിശോധന നിർബന്ധമാക്കി
മുംബൈ: സൗദിയിലേക്ക് ഹൗസ് ഡ്രൈവർ തസ്തികയിൽ പുതിയ വിസയിൽ എത്തുന്നവർക്ക് തൊഴിൽ നൈപുണ്യ പരിശോധന നിർബന്ധമാക്കിയതായി മുംബൈയിലെ സൗദി കോൺസുലേറ്റ് അറിയിച്ചു. ആഗസ്റ്റ് നാല് (ചൊവ്വാഴ്ച) മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഇത് സംബന്ധിച്ച ഔദ്യോഗിക സർക്കുലർ കോൺസുലേറ്റ് റിക്രൂട്ടിങ് ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്.
തൊഴിൽ നൈപുണ്യ വേരിഫിക്കേഷൻ പദ്ധതി വിപുലീകരണ ഭാഗമായാണ് സ്വകാര്യ കാർ ഡ്രൈവർ തസ്തികയെ പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്തിയത്.
ഇനി മുതൽ മുസാനെദ് വിസ സ്റ്റാമ്പിങ് അല്ലെങ്കിൽ ഇ എൻഡോഴ്സ്മെൻറ് നടപടികൾ പൂർത്തിയാക്കണമെങ്കിൽ അപേക്ഷകൻ നിർബന്ധമായും നൈപുണ്യ പരീക്ഷ പാസായിരിക്കണം.
വിസ നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് അപേക്ഷകർ തൊഴിൽ നൈപുണ്യ വേരിഫിക്കേഷൻ പ്രോഗ്രാമിന്റെ എല്ലാ മാനദണ്ഡങ്ങളും പൂർത്തീകരിച്ചിട്ടുണ്ടെന്ന് റിക്രൂട്ടിങ് ഏജൻസികൾ ഉറപ്പുവരുത്തേണ്ടതുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
