ചൊവ്വാഴ്‌ച, ഓഗസ്റ്റ്‌ 4, 2026
Saudi ArabiaTop Stories

‎അന്താരാഷ്ട്ര സന്ദർശകർക്ക് ഏറ്റവും പ്രിയപ്പെട്ട നഗരങ്ങളിൽ മക്കയും മദീനയും


ജിദ്ദ: ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സന്ദർശകരെത്തുന്ന നഗരങ്ങളുടെ പട്ടികയിൽ മക്ക ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്തെത്തിയപ്പോൾ, ടൂറിസം പ്രകടന സൂചികയിൽ മദീന ലോകത്ത് ഏഴാം സ്ഥാനം കരസ്ഥമാക്കി. സൗദി വിഷൻ 2030 കൈവരിക്കുന്നതിനായി സ്ഥാപിതമായ പരിപാടികളിൽ ഒന്നായ ളുയുഫ് അൽ-റഹ്മാൻ (ദൈവത്തിന്റെ അതിഥികൾ) സേവന പരിപാടി പ്രസിദ്ധീകരിച്ച 2025 ലെ വാർഷിക റിപ്പോർട്ടിലാണ് ഇത് വെളിപ്പെടുത്തിയത്

‎2025-ൽ 1.80 കോടി ഉംറ തീർത്ഥാടകരും 15 ലക്ഷം ഹജ്ജ് തീർത്ഥാടകരും ഉൾപ്പെടെ 1.95 കോടിയിലധികം തീർത്ഥാടകരാണ് വിദേശത്തുനിന്ന് സൗദി അറേബ്യയിലെത്തിയത്. 2022-നെ അപേക്ഷിച്ച് ഉംറ തീർത്ഥാടകരുടെ എണ്ണത്തിൽ 114 ശതമാനം വർധനവാണിത് സൂചിപ്പിക്കുന്നത്.

‎തീർത്ഥാടകരുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവിനോടൊപ്പം, സംതൃപ്തിയുടെ തോത് അസാധാരണമാംവിധം ഉയർന്ന നിലയിൽ തന്നെ തുടർന്നു. ഹജ്ജ് തീർഥാടകരുടെ സംതൃപ്തി 91 ശതമാനവും ഉംറ തീർഥാടകരുടെ  സംതൃപ്തി 94 ശതമാനവും രേഖപ്പെടുത്തി. ഈ രണ്ട് സൂചകങ്ങളിലും ‘സൗദി വിഷൻ 2030’ നിശ്ചയിച്ചിരുന്ന ലക്ഷ്യങ്ങളെ മറികടക്കുന്നതായിരുന്നു ഈ നേട്ടം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്