വ്യാഴാഴ്‌ച, ഓഗസ്റ്റ്‌ 6, 2026
Saudi ArabiaTop Stories

‎തവക്കൽനായിൽ പുതിയ 40 സേവനങ്ങൾ കൂടി കൂട്ടിച്ചേർത്തു

റിയാദ് : തവക്കൽനാ ആപ്ലിക്കേഷനിലൂടെ നൽകുന്ന ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിക്കുന്നത് തുടരുന്നതിന്റെ ഭാഗമായി, 2026 ജൂലൈയിൽ 24 സർക്കാർ ഏജൻസികളുമായി സഹകരിച്ച് 40 പുതിയ സേവനങ്ങൾ കൂടി കൂട്ടിച്ചേർത്തതായി “തവക്കൽന” ആപ്ലിക്കേഷൻ പ്രസ്താവിച്ചു .

ആഭ്യന്തര മന്ത്രാലയം, മാധ്യമ മന്ത്രാലയം, ഹജ്ജ്, ഉംറ മന്ത്രാലയം, മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, സൗദി ടൂറിസം അതോറിറ്റി, ജനറൽ അതോറിറ്റി ഫോർ റിയൽ എസ്റ്റേറ്റ്, സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ, കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി, നിരവധി സർവകലാശാലകൾ, സർക്കാർ ഏജൻസികൾ എന്നിവ സഹകരിക്കുന്ന സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നു. ഇത് ഗുണഭോക്താക്കൾക്ക് ഒരു ഏകീകൃത പ്ലാറ്റ്‌ഫോമിൽ നിന്ന് സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിന് സഹായിക്കുന്നു

‎ജൂണിൽ 40 സർക്കാർ, സ്വകാര്യ, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ “തവക്കൽന”യിൽ 160 സേവനങ്ങൾ കൂട്ടിച്ചേർത്തിരുന്നു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്