ബുധനാഴ്‌ച, ഓഗസ്റ്റ്‌ 26, 2026
Top Stories

‎പ്രഭാത ഭക്ഷണം ഈ സമയം വരെ വൈകിപ്പിക്കുന്നത് അകാല മരണ സാധ്യത 29% വർധിപ്പിക്കുമെന്ന് പഠനം

‎യൂറോപ്യൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷ്യനിൽ’ പ്രസിദ്ധീകരിച്ച, 40 വയസ്സിന് മുകളിലുള്ള 31,000 മുതിർന്ന വ്യക്തികളെ ഉൾപ്പെടുത്തി നടത്തിയ പുതിയ പഠനം,  പ്രഭാതഭക്ഷണം ഉച്ചയ്ക്ക് ശേഷത്തേക്ക് വൈകിക്കുന്നത് അകാല മരണ സാധ്യത 29% വർദ്ധിപ്പിക്കുന്നു എന്ന് വ്യക്തമാക്കുന്നു.


ആഹാരം കഴിക്കുന്ന സമയത്തിന്, അതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളോളം തന്നെ പ്രാധാന്യമുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.

‎ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, രാവിലെ 7 മണിക്കും 8 മണിക്കും ഇടയിൽ പ്രഭാതഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച്, 8 മണിക്കും 10 മണിക്കും ഇടയിൽ കഴിക്കുന്നവർക്ക് അകാല മരണ സാധ്യത 10% വർദ്ധിക്കുമ്പോൾ; 10 മണിക്കും ഉച്ചയ്ക്കും ഇടയിൽ കഴിക്കുന്നവർക്ക് ഈ സാധ്യത 19% ആയി ഉയരുന്നു.


ഉച്ചയ്ക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് ഹൃദ്രോഗങ്ങൾ മൂലം ഉണ്ടാകുന്ന മരണ സാധ്യത 46% വർദ്ധിപ്പിക്കുകയും, 50 വയസ്സ് കഴിഞ്ഞവരുടെ ആയുർദൈർഘ്യത്തിൽ ശരാശരി രണ്ടര വർഷത്തിന്റെ കുറവ് വരുത്തുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.


വൈകി ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ ജൈവഘടികാരത്തിന്റെ താളം തെറ്റിക്കുകയും, രക്തത്തിലെ പഞ്ചസാരയുടെ അളവും സ്ട്രെസ് ഹോർമോണുകളും വർദ്ധിപ്പിക്കുകയും ചെയ്യുമെന്നതിന് പുറമെ, അത് മാനസിക സമ്മർദ്ദവുമായും വിഷാദവുമായും ബന്ധപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന മുൻ ഗവേഷണങ്ങളുമായി ഈ കണ്ടെത്തലുകൾ പൊരുത്തപ്പെടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്