ശനിയാഴ്‌ച, സെപ്റ്റംബർ 26, 2026
Saudi ArabiaTop Stories

‎റിയാദ് ലക്ഷ്യമാക്കി വീണ്ടും ഹൂത്തി ഡ്രോണുകൾ: തടഞ്ഞ് നശിപ്പിച്ചതായി സഖ്യസേന

റിയാദ് മേഖലയിലേക്ക്  ഹൂത്തികൾ വിക്ഷേപിച്ച രണ്ട് ഡ്രോണുകൾ വ്യോമ പ്രതിരോധ സേന തടഞ്ഞ് നശിപ്പിച്ചതായി സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി പ്രസ്താവിച്ചു.
‎
‎രാജ്യത്തിന് നേരെയുള്ള ഡ്രോൺ ഭീഷണികൾ സഖ്യസേന നിരീക്ഷിക്കുകയും ട്രാക്ക് ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് മേജർ ജനറൽ അൽ-മാലികി വിശദീകരിച്ചു.
‎
‎കഴിഞ്ഞ ദിവസം താഇഫിലേക്കും യാമ്പുവിലേക്കും ഹൂത്തി മിലിഷ്യ വിക്ഷേപിച്ച ആറ് ബാലിസ്റ്റിക് മിസൈലുകൾ സഖ്യസേന തകർത്തിരുന്നു.
‎

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്