തിങ്കളാഴ്‌ച, ഒക്ടോബർ 19, 2026
Saudi ArabiaTop Stories

‎സൗദിയിലെ നഗരങ്ങൾക്കുള്ളിലെ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ; നഗരങ്ങൾക്കിടയിലുള്ള യാത്രക്കാരുടെ എണ്ണത്തിൽ കുറവ്

സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട 2025-ലെ റെയിൽവേ ഗതാഗത കണക്കുകൾ പ്രകാരം, നഗരങ്ങൾക്കുള്ളിലെ ട്രെയിൻ യാത്രക്കാരുടെ എണ്ണം 2024-ലെ 3.11 കോടിയിൽ നിന്ന് 2025-ൽ 14.54 കോടിയായി ഉയർന്നു. 368 ശതമാനമാണ് വർധന.

‎അതേസമയം, നഗരങ്ങൾ തമ്മിലുള്ള ട്രെയിൻ യാത്രക്കാരുടെ എണ്ണം 2024ലെ 1.16 കോടിയിൽ നിന്ന് 2025ൽ 1.09 കോടിയായി കുറഞ്ഞു. 5.6 ശതമാനമാണ് ഇടിവ്.
‎
‎നഗരങ്ങൾക്കുള്ളിലെയും നഗരങ്ങൾ തമ്മിലെയും ട്രെയിൻ യാത്രക്കാരുടെ ആകെ എണ്ണം 2024ലെ 4.27 കോടിയിൽ നിന്ന് 2025ൽ ഏകദേശം 16.54 കോടിയായി ഉയർന്നു. 286.5 ശതമാനമാണ് ആകെ വർധന.
‎
‎മറ്റ് കണക്കുകൾ പ്രകാരം, നഗരങ്ങൾ തമ്മിലുള്ള യാത്രാ ട്രെയിനുകൾ ആകെ 42,827 സർവീസുകൾ നടത്തി. റെയിൽവേ വഴിയുള്ള ചരക്കുഗതാഗതത്തിനായി 8,885 സർവീസുകളും നടത്തി.
‎
‎റെയിൽവേ വഴി ആകെ 1.61 കോടി ടൺ ചരക്കുകൾ കടത്തിയതായും 9.154 ലക്ഷം സ്റ്റാൻഡേർഡ് കണ്ടെയ്‌നറുകൾ കൈമാറിയതായും കണക്കുകൾ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്