തിങ്കളാഴ്‌ച, ജൂൺ 8, 2026
BahrainTop Stories

കാൻസർ, പ്രമേഹ മരണ നിരക്ക് കുറക്കാൻ ബഹ്രൈൻ നടപടി സ്വീകരിക്കുന്നു

കാൻസർ മൂലവും പ്രമേഹം മൂലവും സംഭവിക്കുന്ന നേരത്തെയുള്ള മരണ നിരക്കുകൾ കുറക്കാൻ ബഹ്രൈൻ പദ്ധതി തയ്യാറാക്കുന്നു.

ഇതിനായി ആവശ്യമായ നടപടിക്രമങ്ങൾ കൈക്കൊള്ളാനായി ബഹ്രൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സല്മാൻ ആൽ ഖലീഫ ആരോഗ്യ മന്ത്രാലയത്തിനു പ്രത്യേക നിർദ്ദേശം നൽകി.

പ്രമേഹം, കാൻസർ, ഹൃദ്രോഗം, മാനസിക സംഘർഷം എന്നിവയുടെ അപകടങ്ങളെക്കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചുമുള്ള യഥാർത്ഥ ചികിത്സാ രീതികളെക്കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കേണ്ടതിൻ്റെ അനിവാര്യത മന്ത്രി സഭാ യോഗം വിലയിരുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്