ഹൃദയാഘാതം; എറണാകുളം സ്വദേശി മസ്കറ്റിൽ നിര്യാതനായി
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് മസ്കത്തിൽ എറണാകുളം സ്വദേശി മരണപ്പെട്ടു. തിരുവാങ്കുളം സ്വദേശി വിപിൻ കുമാർ നായർ (46) ആണ് ചൊവ്വാഴ്ച അൽ നഹ്ദ ആശുപത്രിയിൽ വെച്ച് മരിച്ചത്. വതയ്യയിലെ സൗദ് ബഹ്വാൻ ഗ്രൂപ്പിന്റെ ടൊയോട്ട സർവിസ് മെയിൻറനൻസ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു.
രാവിലെ ഓഫീസിൽ പോകാൻ വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസിൽ അൽ നഹ്ദ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. 22 വർഷമായി ഒമാനിലുണ്ടായിരുന്ന വിപിൻ കുടുംബസമേതം ദാർസൈത്തിലായിരുന്നു താമസം. ഗീഥിയാണ് ഭാര്യ. മകൾ ചിത്തിര, ദാർസൈത്ത് ഇന്ത്യൻ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. മൃതദേഹം ഇന്ന് രാത്രിയുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകാനാകുമെന്നാണ് കരുതുന്നതെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
