Monday, September 23, 2024
Abu DhabiTop Stories

അബുദാബിയിൽ രണ്ട് രാത്രി സൗജന്യ താമസം; കിടിലൻ ഓഫറുമായി ഇത്തിഹാദ് എയർലൈൻസ്

അബുദാബി: രണ്ടു രാത്രി സൗജന്യമായി അബുദാബിയിൽ താമസിക്കാം. അബുദാബി വഴി യാത്ര ചെയ്യുന്നവർക്ക് കിടിലൻ ഓഫറുമായി ഇത്തിഹാദ് എയർലൈൻസ്. ഇത്തിഹാദ് എയർലൈൻസ് സർവീസ് നടത്തുന്ന ഏതെങ്കിലും ഡെസ്റ്റിനേഷനിൽ നിന്ന് അബുദാബി വഴി മറ്റൊരു ഡെസ്റ്റിനേഷനിലേക്ക് യാത്ര ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക.

ഇന്റർകോണ്ടിനെന്റൽ, ക്രൗൺ പ്ലാസ, റാഡിസൺ ബ്ലൂ, മാരിയറ്റ് തുടങ്ങി അബുദാബിയിലുള്ള 15 ഹോട്ടലുകളിൽ നിന്ന് ഇഷ്ട്ടമുള്ള ഹോട്ടൽ യാത്രക്കാരന് തിരഞ്ഞെടുക്കാം. ഏപ്രിൽ 21 നും ജൂലൈ 15നും ഇടയിൽ യാത്ര ചെയ്യുന്നവർക്കാണ് ഓഫർ ലഭിക്കുക. ജൂൺ 15 നു മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം. ഇത്തിഹാദിന്റെ വെബ്‌സൈറ്റ് വഴിയോ, ട്രാവൽ ഏജൻന്റ് മുഖേനയോ ടിക്കറ്റ് ബുക്ക് ചെയ്യാം. ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോൾ മൾട്ടി ഡെസ്റ്റിനേഷൻ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. ബുക്കിംഗ് കൺഫേം ആയി കഴിഞ്ഞാൽ ഹോട്ടൽ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭിക്കും. ഇതിൽ നിന്നും ഇഷ്ടമുള്ള ഹോട്ടൽ തിരഞ്ഞെടുക്കാം.

അബുദാബി സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ ഓരോ വർഷവും വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. ലോകമെമ്പാടുമുള്ള കൂടുതൽ സന്ദർശകരെ അബുദാബിയിലേക്ക് ആകർഷിക്കുകയാണ് ഓഫർ കൊണ്ട് ലക്‌ഷ്യം വെക്കുന്നതെന്ന് ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പിന്റെ ചീഫ് കൊമേർഷ്യൽ ഓഫീസർ റോബിൻ കാമാർക് പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q