Monday, November 25, 2024
OmanTop Stories

ഒമാനിൽ നാളെ മുതൽ മഴയും പൊടിക്കാറ്റും; ജാഗ്രതാ നിർദ്ദേശം

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്ത്​ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ മ​ഴ​ക്കും പൊടിക്കാറ്റിനും​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്​​ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം പൊ​തു​അ​തോ​റി​റ്റി അ​റി​യി​ച്ചു. ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​ടി​യോ​ടെ​യു​ള്ള ശ​ക്​​ത​മാ​യ മ​ഴ​ക്കും ആ​ലി​പ്പ​ഴ വ​ർ​ഷ​ത്തി​നും ശ​ക്​​ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്നാ​കും മ​ഴ​യു​ടെ തു​ട​ക്കം. അ​ൽ ബു​റൈ​മി, അ​ൽ ദാ​ഹി​റ, വ​ട​ക്ക്​-​തെ​ക്ക​ൻ ബാ​ത്തി​ന, അ​ൽ ദാ​ഖി​ലി​യ, മ​സ്​​ക​ത്ത്, വ​ട​ക്ക്​-​തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും മ​ഴ​യു​ണ്ടാ​കും. ദോ​ഫാ​ർ, അ​ൽ വു​സ്​​ത ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്കാ​ണ്​ സാ​ധ്യ​ത. ഒ​മാ​ൻ തീ​ര​ത്ത്​ എ​ല്ലാ​യി​ട​ത്തും ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​യി​രി​ക്കും.

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ തി​ര​മാ​ല​ക​ൾ ഒ​ന്ന​ര മീ​റ്റ​ർ മു​ത​ൽ ര​ണ്ട​ര മീ​റ്റ​ർ വ​രെ ഉ​യ​രാ​നി​ട​യു​ണ്ട്. ക​ട​ലി​ൽ പോ​കുന്നവർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ മുന്നറിയിപ്പ് നൽകി. മ​ർ​മൂ​ൽ, യ​ലോ​നി, ദു​കം, ഹൈ​മ, മ​ഹൂ​ത്ത്, മ​ഖ്​​ഷി​ൻ, മ​സ്​​യൂ​ന, തും​റൈ​ത്ത്, സ​മൈം, ഖ​ർ​ന​ൽ ആ​ലം തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ൽ പൊടിക്കാറ്റടിക്കാൻ സാ​ധ്യ​ത​യു​ണ്ട്. ദൃശ്യപരിധി കു​റ​യാ​നി​ട​യു​ള്ള​തി​നാ​ൽ വാ​ഹ​നമോദിക്കുന്നവർ ജാ​ഗ്ര​ത പാ​ലി​ക്ക​ണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa