Saturday, April 19, 2025
KuwaitTop Stories

കുവൈത്ത് അമീറിന് ലോക ബാങ്ക് അവാർഡ്

കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന് ലോക ബാങ്ക് അവാർഡ്. ആഗോള സാമൂഹിക സാമ്പത്തിക വികസനത്തിനും, ആഗോള സമാധാനത്തിനും നൽകുന്ന സംഭാവനകൾ പരിഗണിച്ചാണ് കുവൈറ്റ് അമീറിന് അവാർഡ് നൽകുന്നത്.

ലോക ബാങ്ക് എക്സിക്ക്യൂട്ടീവ് ഓഫീസർ ക്രിസ്റ്റലീന ജോർജീവ വാഷിംഗ്ട്ടണിലാണ് അവാർഡ് പ്രഖ്യാപിച്ചത്. ഈ മാസം 28 മുതൽ 30 വരെ ലോക ബാങ്കിന്റെ മിന വിഭാഗം വൈസ് പ്രസിഡന്റ് ഫെറിഡ് ബെൽഹജ് കുവൈത്തിൽ നടത്തുന്ന സന്ദർശന വേളയിൽ, അമീറിന് അവാർഡ് സമ്മാനിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa