യു എ ഇ യിൽ തീപ്പിടുത്തം; ഒരു കുടുംബത്തിലെ 4 പേരടക്കം 6 പേർ വെന്ത് മരിച്ചു.
അബുദാബി: അൽ അയ്നിനടുത്ത് സാഖിറിൽ വില്ലക്ക് തീ പിടിച്ച് ഒരു കുടുംബത്തിലെ 4 പേരടക്കം, 6 പേർ വെന്തു മരിച്ചു. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടടുത്തായിരുന്നു സംഭവം.
ഒരു കുടുംബത്തിലെ പിതാവും, 23ഉം , 27ഉം വയസ്സുള്ള രണ്ട് ആൺ മക്കളും ഇവരുടെ ഒരു ബന്ധുവും രണ്ട് കുടുംബ സുഹൃത്തുക്കളുമാണ് മരിച്ചത്. എല്ലാവരും പാകിസ്ഥാൻ സ്വദേശികളാണ്. തീ പടർന്ന് പിടിക്കുന്നത് സമയത്തിന് സിവിൽ ഡിഫൻസിനെ അറിയിക്കാതിരുന്നതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെട്ടു. ബാത്ത്റൂമിന്റെ മേൽക്കൂര തകർത്താണ് ഇവർ രക്ഷപ്പെട്ടത്. ബാക്കിയുള്ളവരെ രക്ഷപ്പെടുത്താൻ ഇവർ ശ്രമിച്ചെങ്കിലും പുകയും തീയും പടർന്നത് മൂലം പരാജയപ്പെട്ടു. സിവിൽ ഡിഫൻസ് സ്ഥലത്തെത്തി തീയണച്ച് ആറുപേരെയും ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. വൻ ജനാവലിയുടെ സാനിധ്യത്തിൽ നടന്ന മയ്യത്ത് നിസ്കാരത്തിന് ശേഹം, മൃതദേഹങ്ങൾ പിന്നീട് പാകിസ്ഥാനിലേക്ക് കൊണ്ടുപോയി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
