മക്കളെ കാണാൻ സന്ദർശന വിസയിലെത്തിയ കണ്ണൂർ സ്വദേശി അബുദാബിയിൽ നിര്യാതനായി
അബുദാബി: സന്ദർശന വിസയിൽ യു എ ഇ യിലെത്തിയ കണ്ണൂർ ഇരിക്കൂർ സ്വദേശി ചെറിയ വളപ്പിനകത്ത് അബ്ദുള്ള ഹാജി അബുദാബിയിൽ വെച്ച് നിര്യാതനായി. 78 വയസ്സായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് അബുദാബിയിലുള്ള മക്കളുടെ അടുത്ത് സന്ദർശന വിസയിൽ എത്തിയത്.
ഇന്നലെ വൈകീട്ട് 5.30 ഓടെയായിരുന്നു മരണം. ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് മഫ്‌റഖ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.
കക്കാട് പോക്കർ ഹാജി-വണ്ണത്താങ്കണ്ടി പാത്തൂഞ്ഞി എന്നിവരുടെ മകൾ VP സൈബുന്നിസയാണ് ഭാര്യ. മക്കൾ : ഫാത്തിമ, തസ്നീ മ, ഷാഹിന, ഷഫീന, അമീന, അർഷാദ്, അൽത്താഫ്. മരുമക്കൾ : അബ്ദുൽ റസാഖ്, അബ്ദുല്ല, സിദ്ദീഖ്, അബ്ദുല്ല, നൗഷാദ്, അമീർ, നസറി, ആമിന. ആൺമക്കൾ രണ്ടുപേരും അബുദാബിയിലാണ്.
കക്കാട് ഹൈദ്രോസ് പള്ളി മുൻ പ്രസിഡന്റ് ആയിരുന്നു മരണപ്പെട്ട അബ്ദുള്ള ഹാജി. മൃതദേഹം ഇന്ന് അബുദാബിയിൽ ഖബറടക്കും
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
