തിങ്കളാഴ്‌ച, ജൂൺ 8, 2026
OmanTop Stories

പുലർച്ചെ റെയ്ഡ്; 79 വിദേശികൾ അറസ്റ്റിൽ

മസ്ക്കറ്റ്: തൊഴിൽ, താമസ കുടിയേറ്റ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 79 വിദേശികളെ ഇന്നലെ പുലച്ചെ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.

സ്പെഷ്യൽ ടാസ്ക് പോലീസിൻ്റെയും മറ്റു ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻ്റുകളുടെയും സഹായത്തോട് കൂടി മസ്ക്കറ്റ് പോലീസ് ഹെഡ്ക്വാർട്ടേഴ്സ് ഇന്നലെ പ്രഭാതത്തിൽ നടത്തിയ റെയ്ഡിലാണു ഇത്രയും പേർ ഒരുമിച്ച് അറസ്റ്റിലായത്.

അറസ്റ്റിലായവർ മുഴുവനും ഏഷ്യൻ വംശജരാണെന്ന് പോലീസ് പ്രസ്താവനയിൽ പറയുന്നു. ഇഖാമ തൊഴിൽ നിയമ ലംഘകർക് പുറമേ നുഴഞ്ഞ് കയറ്റക്കാരും പിടിയിലായവരിൽ പെടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്