തിങ്കളാഴ്‌ച, ജൂൺ 8, 2026
QatarTop Stories

അറബ് ലീഗ് യോഗത്തിൽ ഖത്തർ പങ്കെടുത്തു

കെയ്റോയിലെ അറബ് ലീഗ് ആസ്ഥാനത്ത് നടന്ന സഹകരണ യോഗത്തിൽ ഖത്തർ പങ്കെടുത്തു. ഖത്തറിൻ്റെ സ്ഥിരം പ്രതിനിധി അംബാസഡർ ഇബ്രാഹീം ബിൻ അബ്ദുൽ അസീസ് അൽ സഹ്ലവിയുടെ നേതൃത്വത്തിലായിരുന്നു ഖത്തർ സംഘം പങ്കെടുത്തത്.

ബ്രസൽസിൽ ഫെബ്രുവരി നാലിനു നടക്കുന്ന അറബ് യൂറോപ്യൻ മന്ത്രി തല സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാനായിരുന്നു യോഗം ചേർന്നത്.

ഫെബ്രുവരി 24,25 തിയതികളിൽ അറബ്-യൂറോപ്യൻ ഉച്ചകോടി ഈജിപ്തിൽ വെച്ച് നടക്കുന്നുണ്ട്. അതിനു ആമുഖമായാണു മന്ത്രിതല സമ്മേളനം നടക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്