തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിദ്ദയിൽ രണ്ട് പേരെ വധ ശിക്ഷക്ക് വിധേയരാക്കി

മയക്ക് മരുന്ന് കടത്ത് കേസിൽ ജിദ്ദയിൽ ഇന്ന് രണ്ട് പേരുടെ വധ ശിക്ഷകൾ നടപ്പാക്കി. ഒരു ഛാഡ് വംശജനെയും പാക്കിസ്ഥാനിയെയുമാണു വധ ശിക്ഷക്ക് വിധേയരാക്കിയത്.

പാകിസ്ഥാനിയെ ശരീരത്തിനകത്ത് ഹെറോയിൻ ഒളിപ്പിച്ച് കടത്തിയതിനും ഛാഡ് വംശജനെ കൊക്കയിൻ കടത്തിയതിനുമായിരുന്നു പിടി കൂടിയത്.

ഇരുവരുടെയും പേരിലുള്ള കുറ്റം തെളിയുകയും കോടതി വധ ശിക്ഷ വിധിച്ചത് അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെച്ചതോടെ വധ ശിക്ഷ നടപ്പാക്കുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്