തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

കുവൈത്തിലെ എംബസി അക്രമിച്ച ബംഗ്ളാദേശികളെ നാടു കടത്താൻ ഉത്തരവ്

കുവൈത്തിലെ തങ്ങളുടെ എംബസി അക്രമിച്ച ബംഗ്ളാദേശികളെ നാടു കടത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.

ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ നിന്ന് ശംബളം ലഭിക്കാതിരുന്ന 235 ബംഗ്ളാദേശികളായ തൊഴിലാളികൾ പ്രതിഷേധം രേഖപ്പെടുത്താൻ ബംഗ്ളാദേശ് എംബസിയിൽ എത്തുകയും ഇവരിൽ 20 പേർ എംബസിക്കകത്ത് കയറി അക്രമങ്ങളിൽ ഏർപ്പെടുകയും ചെയ്യുകയായിരുന്നു.

215 പേരെ ഉടൻ നാടു കടത്താനും അക്രമം നടത്തിയ 20 പേരെ നിയമ നടപടിക്രമങ്ങൾക്ക് ശേഷം നാടു കടത്താനുമാണു തീരുമാനം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്