Tuesday, April 22, 2025
KuwaitTop Stories

കുവൈത്തിൽ ഭാര്യക്കും മക്കൾക്കുമല്ലാത്തവർക്കുള്ള അധിക ഇൻഷുറൻസ് തുക ഒഴിവാക്കി

കുവൈത്തിൽ ആശ്രിത വിസയിലുള്ള ഭാര്യക്കും മക്കൾക്കുമൊഴികെയുള്ള മറ്റ് ആശിതർക്ക് ( മാതാപിതാക്കൾ, സഹോദരങ്ങൾ തുടങ്ങിയവർ) ഏർപ്പെടുത്തിയിരുന്ന അധിക ആരോഗ്യ ഇൻഷുറൻസ് തുക ഒഴിവാക്കി.

നേരത്തെ ഇത്തരത്തിലുള്ള ആശ്രിതർക്ക് 3000 ദീനാർ വരെ ചികിത്സ ചെലവ് ലഭിക്കുന്നതിനുള്ള അധിക ഇൻഷൂറൻസ് തുക അടക്കേണ്ടിയിരുന്നു. ഇതിനായി ഇൻഷൂറൻസ് കംബനികൾ 160 ദീനാർ മുതൽ 250 ദീനാർ വരെയുള്ള പ്രിമിയം തുക ഈടാക്കിയിരുന്നു. എന്നാൽ പുതിയ ഉത്തരവ് പ്രകാരം 50 ദീനാർ കൊണ്ട് ഹെൽത്ത് ഇൻഷുറൻസ് പുതുക്കി ലഭിക്കും.

കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ അധിക ഇൻഷൂറൻസ് പ്രിമിയം അടക്കുകയും ചികിത്സ തേടാതിരിക്കുകയും ചെയ്തവർക്ക് അടച്ച പ്രിമിയ സംഖ്യ കോടതി മുഖേന ആവശ്യപ്പെടാൻ വകുപ്പുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്