ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദി കിരീടാവകാശി ഇന്ത്യയിലേക്ക്

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ ഇന്ത്യ സന്ദർശിക്കുമെന്ന് വിശ്വസിനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരി മൂന്നാം വാരത്തിലാണു ഇന്ത്യ സന്ദർശിക്കാൻ കിരീടാവകാശി ഉദ്ദേശിക്കുന്നത് എന്നാണു റിപ്പോർട്ടുകളുള്ളത്. ഇന്ത്യക്ക് പുറമെ പാകിസ്ഥാനും മറ്റു ചില അയൽ രാജ്യങ്ങളും സന്ദർശന ലിസ്റ്റിൽ പെടുന്നുണ്ട്.

ഇന്ത്യയും സൗദിയും തമ്മിലുള്ള നിരവധി മേഖലകളിലെ ബന്ധങ്ങൾക്ക് ശക്തി പകരാൻ കിരീടാവകാശിയുടെ സന്ദർശനം ഉപകാരപ്പെട്ടേക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്