വെള്ളിയാഴ്‌ച, ഒക്ടോബർ 30, 2026
Saudi ArabiaTop Stories

‎മക്ക പ്രവിശ്യയെ ലക്ഷ്യമാക്കി വീണ്ടും ഡ്രോൺ ആക്രമണം ; തടഞ്ഞു തകർത്തതായി സഖ്യസേന

മക്ക പ്രവിശ്യയെ ലക്ഷ്യമാക്കി വന്ന ഡ്രോൺ തടഞ്ഞു തകർത്തതായി സഖ്യ സേന പ്രസ്താവിച്ചു.

‎സൗദിയുടെ പടിഞ്ഞാറൻ മേഖലയിലേക്ക് ഹൂത്തി മിലിഷ്യ വിക്ഷേപിച്ച ക്രൂയിസ് മിസൈൽ വ്യോമ പ്രതിരോധ സേന തടഞ്ഞു നശിപ്പിച്ചതായി സഖ്യ സേന ഏതാനും മണിക്കൂർ മുമ്പ് അറിയിച്ചിരുന്നു.

‎കഴിഞ്ഞ ദിവസം  ഹൂത്തി മിലിഷ്യ റിയാദിലേക്കും കിഴക്കൻ പ്രവിശ്യയിലേക്കും വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ ഇന്നലെ വ്യോമ പ്രതിരോധ സേന തടഞ്ഞു നശിപ്പിച്ചിരുന്നു.

‎

‎

‎

‎

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്