സൗദിക്കെതിരെ വീണ്ടും ആക്രമണം ; തടഞ്ഞ് തകർത്തതായി സഖ്യസേന
റിയാദ് : കിഴക്കൻ മേഖലയിലേക്ക് ഹൂത്തി മിലിഷ്യ വിക്ഷേപിച്ച മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ വ്യോമ പ്രതിരോധ സേന തടഞ്ഞ് നശിപ്പിച്ചതായി സഖ്യ സേന പ്രഖ്യാപിച്ചു.
അതോടൊപ്പം, ഭീകരരായ ഹൂത്തി മിലിഷ്യ തെക്കൻ മേഖലയിലേക്ക് വിക്ഷേപിച്ച നാല് ഡ്രോണുകൾ വ്യോമ പ്രതിരോധ സേന തടഞ്ഞ് നശിപ്പിച്ചതായി സഖ്യ സേന വാക്താവ് അൽ-മാലികി കൂട്ടിച്ചേർത്തു.
കിഴക്കൻ പ്രവിശ്യ, അൽ-ഖർജ്, നജ്‌റാൻ എന്നിവിടങ്ങളിൽ നിന്ന് അപകട നില ഒഴിവായതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
