ചൊവ്വാഴ്‌ച, ഒക്ടോബർ 27, 2026
KeralaTop Stories

‎ജീവനെടുക്കുന്ന ഓവർ ടേക്കിംഗുകൾ

ഇത്തരത്തിലെ(ചിത്രത്തിലെ) ഒരു നിമിഷത്തെ അഹങ്കാരവും അശ്രദ്ധയും തെറ്റായ ഓവർടേക്കിങ്ങും ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളുമാണ് കരിച്ചുകളയുന്നത്. റോഡിലെ നിയമങ്ങൾ കാറ്റിൽപ്പറത്തി നടത്തുന്ന ഇത്തരം മരണപ്പാച്ചിലുകൾ സ്വന്തം ജീവന് മാത്രമല്ല, എതിർദിശയിൽ വരുന്ന നിരപരാധികളുടെ ജീവനും കൂടിയാണ് ഭീഷണിയാകുന്നത്. 
‎
‎ഓവർടേക്കിംഗ് തീർത്തും സുരക്ഷിതമായി മാത്രം ചെലയ്യണ്ട ഒന്നാണ്, ധൃതിയല്ല, വിവേകമാണ് വേണ്ടത്. ഒരു നിമിഷത്തെ തിടുക്കം ചിലപ്പോൾ നിങ്ങളുടേയും മറ്റ് റോഡുപയോക്താക്കളുടെയും  ജീവിതത്തെ തന്നെ മാറ്റി മറിച്ചേക്കാം.
‎
‎ ഓവർടേക്ക് ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
‎
‎ മുന്നിൽ റോഡ് വ്യക്തമായി കാണാത്ത വളവിലോ കയറ്റത്തിലോ പാലത്തിലോ ജംഗ്ഷനിലോ ഒരിക്കലും ഓവർടേക്ക് ചെയ്യരുത്.
‎
‎ ഇൻഡിക്കേറ്ററും ഹോണും ഉപയോഗിച്ച് നിങ്ങളുടെ ഉദ്ദേശ്യം മറ്റുള്ളവരെ അറിയിക്കുക. പിന്നിലെ വാഹനങ്ങളെ മിററിൽ നോക്കി നിരീക്ഷിക്കണം
‎
‎  വലതുവശത്തുകൂടിയാണ് ഓവർടേക്ക് ചെയ്യേണ്ടത്. മുന്നിലെ വാഹനം വലത്തേക്ക് തിരിയാൻ സിഗ്നൽ നൽകിയാലോ മൾട്ടി ലേൻ റോഡിൽ സ്വന്തം ലേനിൽ നിന്ന് മാറാതെ സുരക്ഷിതമായ രീതിയാലോ ഇടതു വശത്തു കൂടി ഓവർടേക്ക് ചെയ്യാം.
‎
‎ എതിരെ വരുന്ന വാഹനത്തിന്റെ വേഗം കുറച്ചുകാണരുത്. ഓവർടേക്ക് പൂർത്തിയാക്കാൻ ആവശ്യമായ ദൂരം ഉണ്ടോ എന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
‎
‎മുന്നിലെ വാഹനത്തെ മറികടന്ന ശേഷം സുരക്ഷിതമായ അകലം പാലിച്ച് മാത്രമാണ് തിരികെ ഇടതുലെയ്നിലേക്ക് വരേണ്ടത്.
‎
‎ സോളിഡ് വൈറ്റ്/യെല്ലോ ലൈൻ ഉള്ളിടത്തും സ്കൂൾ, ആശുപത്രി പരിസരങ്ങളിലും സീബ്ര ക്രോസിംഗിലും തിരക്കേറിയ നഗര റോഡുകളിലും  ഓവർടേക്കിംഗ് നിയമവിരുദ്ധവും അപകടകരവുമാണ്.
‎
‎​നിങ്ങളുടെ ജീവനും മറ്റുള്ളവരുടെ ജീവനും വിലപ്പെട്ടതാണ്. റോഡിൽ പരസ്പര ബഹുമാനത്തോടെയും ജാഗ്രതയോടെയും വാഹനം ഓടിക്കുക
‎
‎നിരത്തിൽ തോറ്റ് കൊടുക്കുമോഴാണ് ജീവിതത്തിൽ വിജയിക്കാൻ കഴിയുന്നത് എന്ന കാര്യവും മറക്കാതിരിക്കുക. (കടപ്പാട് : മോട്ടോർ വാഹന വകുപ്പ് )

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്