സൗദിയിലെ കിഴക്കൻ പ്രവിശ്യക്ക് നേരെ ഹുത്തി മിസൈൽ ആക്രമണം: തടഞ്ഞു നശിപ്പിച്ചതായി സഖ്യ സേന
ദമാം : ഹൂത്തി മിലിഷ്യ കിഴക്കൻ പ്രവിശ്യയിലേക്ക് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ വ്യോമ പ്രതിരോധ സേന തടഞ്ഞു നശിപ്പിച്ചതായി സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി പറഞ്ഞു.
അതേ സമയം കിഴക്കൻ പ്രവിശ്യ, നജ്രാൻ എന്നിവിടങ്ങളിൽ മുന്നറിയിപ്പ് നൽകിയ അപകട സ്ഥിതി ഒഴിവായതായി സിവിൽ ഡിഫൻസ് അറിയിച്ചു.
ഒത്തുചേരലുകളും ചിത്രമെടുക്കലും പൂർണ്ണമായും ഒഴിവാക്കുക, സാഹചര്യം മാറുന്നതുവരെ അപകടകരമായ സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കുക, കിംവദന്തികൾ ഒഴിവാക്കുക, അജ്ഞാത വീഡിയോകൾ പ്രചരിപ്പിക്കാതിരിക്കുക എന്നീ നിർദേശങ്ങൾ പാലിക്കാൻ സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
